മാണിയുടെ മുന്നണി മാറ്റം ക്രമസമാധാനപ്രശ്നമായി വളരുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്;കോട്ടയത്ത് കേരള കോണ്‍ഗ്രസ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അടിച്ചു തകര്‍ത്തു

single-img
9 August 2016

kerala-congress-office-attack.jpg.image.485.345 (1)കോട്ടയം: കെ.എം മാണിയുടെ മുന്നണി മാറ്റം ക്രമസമാധാനപ്രശ്നമായി വളരുമെന്ന് ഇന്റലിജൻസ് സർക്കാരിനു മുന്നറിയിപ്പ് നൽകി.മുന്നണി ബന്ധം അവസാനിപ്പിക്കുന്നതായി കെ.എം മാണി പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനവും ലഡു വിതരണവും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാഞ്ഞിരപ്പള്ളിയിലും പ്രകടനം നടത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം കേരള കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ചീമ്മുട്ട എറിയുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തു.അക്രമത്തില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തലയുടെ കോലം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു.

congress-kerala-congressകേരള കോണ്‍ഗ്രസിന് എതിരെയോ കെഎം മാണിക്ക് എതിരെയോ പ്രതിഷേധ പരിപാടികള്‍ ഈ ഘട്ടത്തില്‍ അരുതെന്ന് കെപിസിസി നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കകമാണ് കാഞ്ഞിരപ്പള്ളിയിലെ കേരളകോണ്‍ഗ്രസ് എം പാര്‍ട്ടി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. തുടര്‍ന്ന് മധുര പലഹാരങ്ങള്‍ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി മേഖലകളില്‍ പലയിടത്തും സമാനമായ പ്രതിഷേധവും കോലം കത്തിക്കലും അക്രമവും തുടരുകയാണ്.പലയിടത്തും വ്യാപകമായി ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു.

അതേസമയം പാര്‍ട്ടിയെ തെരുവില്‍ നേരിടാനാണ് കോണ്‍ഗ്രസ് നീക്കമെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് (എം) പ്രതികരിച്ചു. സംയമനം പാലിക്കുന്നത് ദൗര്‍ബല്യമായി കാണരുതെന്നും കേരള കോണ്‍ഗ്രസ് വ്യക്തമാക്കി.