ഗോ സംരക്ഷകരുടെ നിലപാടുകളോട് ആര്‍എസ്എസിന് യോജിപ്പാണുള്ളത്,പ്രധാനമന്ത്രി പ്രസ്താവന  ഒഴിവാക്കേണ്ടത് ആയിരുന്നു

single-img
9 August 2016

cow-vigilantesഗോ സംരക്ഷകരെ ശാസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആര്‍എസ്എസ് രംഗത്ത്. പശു സംരക്ഷകരാണെന്ന് ചമയുന്നവരില്‍ 80 ശതമാനവും സാമൂഹിക വിരുദ്ധര്‍ ആണെന്ന പ്രസ്താവന പ്രധാനമന്ത്രി ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് ആര്‍എസ്എസ് വക്താവ് മദന്‍ മോഹന്‍ വൈദ്യ പറഞ്ഞു.പശു സംരക്ഷകരുടെ നിലപാടുകളോട് ആര്‍എസ്എസിന് യോജിപ്പാണ് ഉള്ളത് എന്നും വൈദ്യ വ്യക്തമാക്കി. പശു സംരക്ഷകര്‍ക്ക് എതിരായ നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് എതിരെ രംഗത്ത് എത്തിയ വിഎച്ച്പിയെ വൈദ്യ ന്യായീകരിച്ചു.
ദളിതര്‍ക്ക് നേരെ പശു സംരക്ഷകര്‍ നടത്തുന്ന അക്രമങ്ങളെ ജാതിയുടെയോ, മതത്തിന്റേയോ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്ത്. ആര്‍എസ്എസിന്റെ എല്ലാ പരിവാര്‍ സംഘടനകള്‍ക്കും,അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യം ഉണ്ടെന്നും വൈദ്യ പറഞ്ഞു. നേരത്തെ നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആര്‍എസ്എസ്് ജനറല്‍ സെകട്ടറി ഭയ്യാജി ജോഷി പിന്തുണച്ചിരുന്നു.