ലൈംഗികശേഷി വർദ്ധിപ്പിക്കാമെന്ന് കാട്ടി വ്യാജപരസ്യം നൽകി ജനങ്ങളെ പറ്റിച്ച മുസ്ലീപവർ ഉടമയ്ക്ക് തടവും പിഴയും ശിക്ഷ

single-img
9 August 2016

13933458_582066942002012_117477964_nലൈംഗികശേഷി വർദ്ധിപ്പിക്കാമെന്ന് കാട്ടി വ്യാജപരസ്യം നൽകി ജനങ്ങളെ വ്യാപകമായി പറ്റിച്ച കേസിൽ മുസ്ലി പവര്‍ എക്സ്ട്രയുടെ നിര്‍മ്മാതാവിന് മൂന്ന് മാസം തടവും 5000 രൂപ പിഴയും.എറണാകുളം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിമജിസ്ട്രേറ്റാണു(രണ്ട്) മുസ്ലി പവര്‍ എക്സ്ട്ര ഉല്‍പ്പാദകരായ കുന്നത്ത് ഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഉടമ മുടവൂര്‍ സ്വദേശി കെ സി എബ്രഹാമിനെ ശിക്ഷിച്ചത്.

1954 ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റമഡീസ് നിയമത്തിലെ പരസ്യവുമായി ബന്ധപ്പെട്ട വകുപ്പ് 3(ബി),ഏഴ്(എ) വകുപ്പുകള്‍ പ്രകാരം ലൈംഗിക സുഖത്തിന് വേണ്ടി ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഇതിന് സഹായകമാകുമെന്ന രീതിയില്‍ പരസ്യം ചെയ്യല്‍ എന്നിവ കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലെ പരസ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഡ്രഗ് ഇന്‍സ്പെഷ്കടര്‍ കേസെടുത്തത്.

2007 ഫെബ്രുവരി 13ന് ഡ്രഗ് ഇന്‍സ്പെക്ടര്‍ കുന്നത്ത് ഫാര്‍മ്മസ്യൂട്ടിക്കല്‍സിന്റെ എറണാകുളം മറൈന്‍ ഡ്രൈവ് ജിസിഡിഎ കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന രജിസ്ട്രര്‍ ചെയ്ത കേസിലാണ് കെ സി എബ്രഹാമിനു ശിക്ഷ വിധിച്ചത്. മുസ്ലി പവര്‍ എക്സ്ട്രയുടെ ബ്രൗഷറുകളിലും പാക്കറ്റിലും ഉത്പ്പന്നം ലൈംഗികശേഷി വർദ്ധിപ്പിക്കാമെന്ന്  നൽകിയിരുന്നു.

നേരത്തെ മുസ്ലീപവറിന്റെ പരസ്യം കണ്ട് അതു വാങ്ങി ഉപയോഗിച്ച ഉപഭോക്താവിന് പരസ്യത്തില്‍ പറഞ്ഞ ഫലം കിട്ടാത്തതിനാല്‍ പണം തിരികെ നല്‍കാന്‍ ഉപഭോക്തൃ ഫോറം ഉത്തരവിട്ടിരുന്നു. അഭിഭാഷകന്‍ ബേസില്‍ അട്ടേപ്പറ്റി നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.വിധിയുടെ അടിസ്ഥാനത്തില്‍ 30 ദിവസത്തിനകം ഉത്പന്നത്തിന്റെ തുകയായ 1900 രൂപ 12 ശതമാനം പലിശ സഹിതം ഹര്‍ജിക്കാരന് നല്‍കാനാണ് ഫോറം ഉത്തരവിട്ടിരുന്നത്.

തന്‍റെ ചിത്രം അനുവാദംകൂടാതെ മുസ്ലീ പവര്‍ എക്‌സ്ട്ര യുടെ പരസ്യത്തില്‍ ഉപയോഗിച്ചതിന് എതിരെ നടി ശ്വേതാ മേനോന്‍ വനിതാ കമ്മീഷനിലും പോലീസിലും പരാതി നല്‍കിയിരുന്നു.ശ്വേതയുടെ ചിത്ര ത്തിനോടൊപ്പം, ‘സന്തോഷകരമായ കുടുംബ ജീവിതത്തിന് മുസ്ലീപവര്‍ എക്‌സ്ട്ര’ എന്ന കാപ്ഷനോടു കൂടിയാണ് അന്ന് പരസ്യം വന്നത്.