എടിഎം തട്ടിപ്പിന് പിന്നിൽ റുമേനിയക്കാർ;പണം നഷ്ടമായ ഉപഭോക്‌താക്കൾക്ക് ബാങ്ക് പണം മടക്കി നൽകുമെന്ന് എസ്ബിടി

single-img
9 August 2016

13932061_581992428676130_1699131754_o

തലസ്‌ഥാനത്തെ വൻ എടിഎം കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ പോലീസ് കണ്ടെത്തി. ക്രിസ്റ്റിൻ വിക്ടർ, ഇലി, ഫ്ളോറിക് എന്നീ റുമേനിയൻ വംശജരാണ് തട്ടിപ്പിന് പിന്നിൽ. ഇവരുടെ പാസ്പോർട്ട് വിവരങ്ങളും തലസ്‌ഥാനത്ത് താമസിച്ച സ്‌ഥലങ്ങളും ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം എടിഎം കവർച്ചയെ തുടർന്ന് പണം നഷ്ടമായ ഉപഭോക്‌താക്കൾക്ക് ബാങ്ക് പണം മടക്കി നൽകുമെന്ന് എസ്ബിടി അറിയിച്ചു. എസ്ബിടി അക്കൗണ്ടുള്ള പണം നഷ്ടമായവർക്കാണ് ബാങ്ക് തിരികെ നൽകുന്നത്. പണം നഷ്ടമായവരുടെ അക്കൗണ്ടുകൾ തത്കാലത്തേക്ക് ബ്ലോക്ക് ചെയ്തു. പുതിയ എടിഎം കാർഡ് തട്ടിപ്പിനിരയായ ഉടമകൾക്ക് നൽകും. തട്ടിപ്പിനെക്കുറിച്ച് എസ്ബിടി അന്വേഷണം തുടങ്ങിയെന്നും അധികൃതർ അറിയിച്ചു.