മോദി അങ്കിള്‍ എന്റെ സ്‌കൂള്‍ പഠനത്തേക്കാള്‍ വലുതാണോ താങ്കളുടെ മീറ്റിംഗ്;നരേന്ദ്ര മോദിയുടെ റാലിക്കായി സ്‌കൂള്‍ ബസുകള്‍ എടുക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ എട്ടാം ക്ലാസുകാരന്റെ തുറന്ന കത്ത്.

single-img
9 August 2016

517444-devanshssപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കായി സ്‌കൂള്‍ ബസുകള്‍ എടുക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ എട്ടാം ക്ലാസുകാരന്റെ തുറന്ന കത്ത്. മോദി അങ്കിള്‍ എന്റെ സ്‌കൂള്‍ പഠനത്തേക്കാള്‍ വലുതാണോ താങ്കളുടെ മീറ്റിംഗ് എന്ന ചോദ്യമാണു പ്രധാനമന്ത്രിയ്ക്ക് നേരെ ചോദിച്ചിരിയ്ക്കുന്നത്.അലിരാജ്പുര്‍ ജില്ലയില്‍ മോദി ഇന്ന് നടത്താനിരുന്ന റാലിക്കായാണ് സ്‌കൂള്‍ ബസുകളും കൈക്കലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.മോദി കാരണം തന്റെ രണ്ടു ദിവസത്തെ സ്‌കൂള്‍ പഠനം മുടങ്ങുമെന്നറിഞ്ഞതാണ് ദേവന്‍ഷ് ജെയിന്‍ എന്ന എട്ടാം ക്ലാസുകാരനെ ഈ ചോദ്യത്തിലേക്ക് നയിച്ചത്. ക്ലാസ് നഷ്ടപ്പെടുന്നതില്‍ തന്റെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് വിദ്യാര്‍ത്ഥി ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

മോദി എത്തുന്നതിനാല്‍ സ്‌കൂള്‍ ബസ് അങ്ങോട്ടേയ്ക്ക് പോകുമെന്നും ഓഗസ്റ്റ് ഒമ്പത്, പത്ത് തീയതികളില്‍ സ്‌കൂളിന് അവധിയായിരിക്കും എന്നും അധ്യാപകര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ദേവ്‌നാഷ് തുറന്ന കത്തുമായി മോദിയെ സമീപിച്ചത്.കുട്ടിയുടെ തുറന്ന കത്തിനെത്തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ സ്‌കൂള്‍ ബസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ റാലിക്ക് എത്തിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചു.