ആത്മഹത്യാ ശ്രമം കുറ്റമല്ലാതാക്കുന്ന ബിൽ രാജ്യസഭ പാസ്സാക്കി;ആത്മഹത്യയ്‌ക്കു ശ്രമിക്കുന്നവർക്ക് തടവും പിഴയും ഒഴിവാക്കും

single-img
9 August 2016

image (5)

ആത്മഹത്യാ ശ്രമം കുറ്റകരമല്ലാതാക്കുന്നതുമായ മാനസികാരോഗ്യ ശുശ്രൂഷാ ബിൽ രാജ്യസഭ അംഗീകരിച്ചു. മാനസിക ദൗർബല്യമുള്ളവർക്കു മികച്ച ചികിൽസയും സമൂഹത്തിൽ മാന്യമായ പരിഗണനയും ഉറപ്പാക്കുന്നതും ആത്മഹത്യാ ശ്രമത്തെ കടുത്ത മാനസിക സമ്മർദത്തിന്റെ അവസ്‌ഥയെന്നു കണക്കാക്കി ചികിൽസയും പുനരധിവാസവും ഉറപ്പാക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാക്കുന്നതിനു ബിൽ വ്യവസ്‌ഥ ചെയ്യുന്നു.
ആത്മഹത്യയ്‌ക്കു ശ്രമിക്കുന്നവർക്ക് ഒരു വർഷംവരെ തടവും പിഴയും വ്യവസ്‌ഥ ചെയ്യുന്ന വകുപ്പ് ഇതോടെ അസാധുവാകും.ബിൽ ഇനി ലോക്‌സഭ പാസ്സാക്കണം.