കെ.എം മാണിയെ കണക്കിനു പരിഹസിച്ച് പി.സി ജോർജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്;തൃവര്‍ണ്ണ പുല്ല് തിന്ന് തടിച്ചു കൊഴുത്ത”മാണി” പശു കാവി പുരയിടത്തിലോ,വിപ്ളവ പറമ്പിലോ വേലി പൊളിച്ചു കയറാൻ ശ്രമിയ്ക്കുന്നെന്ന് പരിഹാസം

single-img
8 August 2016

mani pasu
യു.ഡി.എഫ് വിട്ട മാണിയെ കണക്കിനു പരിഹസിച്ച് പി.സി ജോർജ്ജ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.സ്വന്തമായിട്ടുള്ള പുരയിടത്തില്‍ ഒരു പുല്‍നാമ്പ് പോലും വളര്‍ത്താനുള്ള ശേഷി ഇല്ലാത്ത പശു വല്ലവന്റെയും പുരയിടത്തിലെ ത്രിവര്‍ണ്ണ പുല്ല് തിന്ന് തടിച്ചു കൊഴുക്കുകയായിരുന്നുവെന്നാണ് പിസി ജോര്‍ജ് പരിഹസിക്കുന്നത്.കാവി പുരയിടത്തിലോ,വിപ്ളവ പറമ്പിലോ എവിടെങ്കിലും ഒരിടത്ത് വേലി പൊളിച്ചു കയറണം എന്നാണി ഈ പശുവിന്റെ ലക്ഷ്യമെന്നും മാണിയെ ഉന്നം വെച്ച് പി.സി പരിഹസിക്കുന്നുണ്ട്.

ത്രിവര്‍ണ്ണ പുരയിടത്തിൽ ഒരു തകര പോലും ഇനി 4 വര്‍ഷത്തേക്ക് കിളിര്‍ക്കില്ലെന്ന അശരീരിയും മുഴങ്ങിയതോടെയാണു ഒപ്പം ചേര്‍ന്നു കിടന്ന് അയവിറക്കുന്ന കിടാവിനെയും കൂട്ടി അഖിലേന്ത്യാ കാവി പുരയിടത്തിലെയും, കണിശക്കാരനായ വടക്കന്‍ ചേട്ടന്‍ടെ വിപ്ളവ പറമ്പിലെയും പുല്‍സമൃദ്‌ധിയിലേക്ക് കൊതിയോടെ ദൃഷ്ടി പായിക്കുന്നതെന്നും പി.സി ജോർജ്ജ് പരിഹസിക്കുന്നുണ്ട്.ഒരു വർത്തമാനകാല കഥ എന്ന ആമുഖം നൽകിയാണു പി.സി ഫേസ്ബുക്കിൽ കഥ എഴുതി മാണിയെ പരിഹസിച്ചത്