എന്‍ഡിഎ തുടരുന്ന സമദൂര നിലപാടുകള്‍ തന്നെയാണ് കെഎം മാണിയും സ്വീകരിച്ചിരിക്കുന്നത്;കേരളാ കോൺഗ്രസിനോട് എൻഡിഎക്ക് യാതൊരു തരത്തിലുമുള്ള വർജ്യവുമില്ലെന്ന് കുമ്മനം

single-img
8 August 2016

kummanam

യു.ഡി.എഫ് വിട്ട മാണിക്കെതിരായ നിലപാടിൽ മാറ്റം വരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. എന്‍ഡിഎ തുടരുന്ന സമദൂര നിലപാടുകള്‍ തന്നെയാണ് കെഎം മാണിയും സ്വീകരിച്ചിരിക്കുന്നതെന്നും കേരളാ കോൺഗ്രസിനോട് എൻഡിഎക്ക് യാതൊരു തരത്തിലുമുള്ള വർജ്യവുമില്ലെന്നും കുമ്മനം പറഞ്ഞു.

മാണിയ്ക്ക് ഉപ രാഷ്ട്രപതി സ്ഥാനം വാഗ്ദാനം നൽകി ദില്ലിയിൽ ബിജെപി-എൻ.ഡി.എ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നതിനു പിന്നാലെയാണു മാണിക്കെതിരായ നിലപാട് മയപ്പെടുത്തി കുമ്മനം രംഗത്ത് വന്നത്

കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ബിജെപി വീക്ഷിക്കുന്നുണ്ട്. കെഎം മാണിയുടെ നിലപാട് ബിജെപി ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കുമ്മനം പറഞ്ഞു. കേന്ദ്രനേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.