മനസ്സ് തുറന്ന് സൽമാൻ;‘വിവാഹവും സെക്‌സും’ ഒരിക്കലും തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല

single-img
8 August 2016

salman-freaky-ali-759വിവാഹവും സെക്‌സും’ ഒരിക്കലും തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ലെന്ന് ബോളിവുഡ് സൂപ്പർ താരം സല്‍മാന്‍ ഖാന്‍.നവാസുദ്ദീന്‍ സിദ്ദിഖി നായകനായ ‘ഫ്രീക്കി അലി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു സല്‍മാന്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

വിവാഹശേഷമുള്ള സെക്‌സിനെക്കുറിച്ച് എന്താണ് നിലപാട് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍. ഈ ചോദ്യത്തിന് ഞാന്‍ ഇതിനകം തന്നെ മറുപടി പറഞ്ഞു കഴിഞ്ഞു. വിവാഹം കഴിഞ്ഞിട്ടില്ല. സെക്‌സും.’ എന്നായിരുന്നു സല്‍മാന്റെ മറുപടി.

ടെന്നീസ് താരം സാനിയാ മിര്‍സയുടെ ആത്മകഥ ‘എയ്‌സ് എഗെയ്ന്‍സ്റ്റ് ഓഡ്‌സ്’ യുടെ പ്രകാശന ചടങ്ങില്‍വെച്ച് നവംബര്‍ 18 നാണ് തന്റെ വിവാഹം എന്ന് താരം പറഞ്ഞിരുന്നു.പക്ഷേ, ഏത് വര്‍ഷം നവംബര്‍ 18 ന് എന്ന് മാത്രം താരം പറഞ്ഞില്ല. ‘അതേ, നവംബര്‍ 18 നാണ് വിവാഹം. പക്ഷേ, ഏത് വര്‍ഷമാണെന്ന് മാത്രം അറിയില്ല.’ ഇതായിരുന്നു സല്‍മാന്റെ മറുപടി.

നവംബര്‍ പതിനെട്ടിനാണ് സല്‍മാന്റെ മാതാപിതാക്കളായ സലിം ഖാനും സല്‍മയും വിവാഹിതരാകുന്നത്. രണ്ട് വര്‍ഷം മുമ്പുള്ള മറ്റൊരു നവംബര്‍ 18 നാണ് സഹോദരി അര്‍പിത ഖാന്റെ വിവാഹം. ഇതാണ് നവംബര്‍ 18 ന് വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് താരവും വ്യക്തമാക്കിയത്.