തലസ്ഥാനത്ത് എടിഎമ്മുകളിൽ നിന്ന് പിൻ നമ്പർ ചോർത്തി വ്യാപക പണം തട്ടിപ്പ്;ലക്ഷക്കണക്കിനു രൂപ നഷ്ടമായി

single-img
8 August 2016

24kihun01--colu_ki_2321798g

തലസ്ഥാനത്തെ എസ്ബിഐ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്നും വ്യാപകമായി ഉപഭോക്താക്കളുടെ പണം തട്ടി. ഇത് സംബന്ധിച്ച് അന്പതോളം പരാതികൾ പൊലീസിന് ലഭിച്ചു. എ.ടി.എം യന്ത്രത്തിൽ കാർഡ് പ്രവേശിപ്പിക്കേണ്ട ഭാഗത്ത് ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിൻ നന്പർ അടക്കമുള്ള വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പണം നഷ്ടപ്പെട്ടവരുടെ പരാതികളെ തുടര്‍ന്ന് കേസെന്വേഷണത്തിനായി പ്രത്യേക ടീം രൂപീകരിച്ചിട്ടുള്ളതായി തിരുവനന്തപുരം പോലീസ് കമ്മീഷണർ ശിവ വിക്രം ഇ-വാർത്തയോട് പറഞ്ഞു