ഇന്തോനേഷ്യയിലെ നൂഡില്‍സ് വിവാദം: ബിക്കിനിയിട്ട പെണ്ണ് ഇന്തോനേഷ്യയെ പിടിച്ചുകുലുക്കുന്നു

single-img
8 August 2016

7695578-3x2-940x627

ഇസ്ലാം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ബിക്കിനിയിട്ട പെണ്ണിന്റെ പേരിലുള്ള വിവാദം ചൂട് പിടിയ്ക്കുകയാണു.എന്നെ ഞെരിച്ചമര്‍ത്തു എന്നാണ് ഈ ബിക്കിനിയിട്ട പെണ്ണിന്‍റെ മുകളില്‍ എഴുതിയിരിക്കുന്നത്. ഇത് ശരിക്കും ബിക്കിനിയിട്ട പെണ്ണല്ല, അതൊരു ന്യൂഡില്‍സാണ്. പേര് ബിക്കിനി, കവറിന്‍റെ പുറത്താണെങ്കിലോ ബിക്കിനിയിട്ട പെണ്ണിന്റെ ചിത്രവും. എന്നാല്‍ ബിക്കിനിയുടെ സാമാന്യഅര്‍ഥമായ സ്ത്രീകളുടെ അല്‍പ്പവസ്ത്രം എന്നല്ല ഇതിന്റെ അര്‍ഥം. മറിച്ച് നല്ല കിടിലന്‍ അരി ന്യൂഡില്‍സ് എന്നാണ്.

പക്ഷേ ഇതിലെ സുന്ദരിയ്ക്ക് മുഖം ഇല്ല എങ്കിലും വിവാദം ഇപ്പോള്‍ കൈവിട്ട് പോയിരിക്കുകയാണ്. ബിക്കിനി നൂഡില്‍സിന്റെ വില്‍പന നിരോധിയ്ക്കണം എന്നാണ് ആവശ്യം. വിപണിയില്‍ നിന്ന് ഇവരുടെ നൂഡില്‍സ് മുഴുവന്‍ പിന്‍വലിയ്ക്കുകയും വേണമത്രെ. സംഗതി ശുദ്ധ അശ്ലീലമാണെന്നാണ് അധികൃതരും പറയുന്നത്.