ഹെല്‍മെറ്റ് വേട്ടക്കിടെ യാത്രക്കാരന്റെ തലയ്ക്കടിച്ച സംഭവം: പൊലീസുകാരനെതിരെ കേസെടുത്തു

single-img
8 August 2016

13886418_1215059728525162_3843220403760692022_nകൊല്ലത്ത് ഹെല്‍മെറ്റ് പരിശോധനയ്ക്കിടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ദിവസങ്ങൾ കഴിഞ്ഞ് പോലീസുകാരനെതിരേ കേസെടുത്തു.ഐപിസി 326 ചുമത്തി. ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മാഷ് ദാസ് ആണ് പ്രതി. കൊല്ലം കമ്മീഷണര്‍ യാത്രക്കാരന്റെ മൊഴിയെടുത്തു.

കൊല്ലത്ത് ഹെല്‍മെറ്റ് പരിശോധനയ്ക്കിടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് കംപ്ലയിന്റ് അതോരിറ്റി വ്യക്തമാക്കിയിരുന്നു.മൂന്ന് ദിവസം കഴിഞ്ഞിട്ടും സംഭവത്തില്‍ കേസെടുക്കാത്തത് പൊലീസിന്റെ ഗുരുതരവീഴ്ചയാണ്. പൊലീസുകാരന് പത്തു വര്‍ഷം വരെ തടവു കിട്ടേണ്ട കുറ്റമാണെന്നും ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഫിലിക്‌സിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പൊലീസ് കംപ്ലയിന്റ് അതോരിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ആവശ്യപ്പെട്ടു.

അതേസമയം പൊലീസുകാരന്റെ അടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സന്തോഷിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു.