മാണിയെ എന്‍.ഡി. എ സഖ്യത്തിലേയ്ക്ക് ക്ഷണിച്ച് ബിജെപി;ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം,മാണിയ്ക്കെതിരായ വിമർശനങ്ങളിൽ നിന്ന് വിട്ട്നിൽക്കാൻ സംസ്ഥാന നേതൃത്വത്തിനും രഹസ്യ നിർദ്ദേശം

single-img
8 August 2016

dc-Cover-tnkmvn48jj2kjapj6vmfk7vup0-20160407082146.Mediയു.ഡി.എഫ് വിട്ട കെ.എം. മാണിയെ എന്‍.ഡി. എ സഖ്യത്തിലേയ്ക്ക് ക്ഷണിച്ച് ബിജെപി.രാഷ്ട്രീയ ഇടനിലക്കാർ വഴിയാണു ബിജെപി ദേശിയ നേതൃത്വം കെ.എം മാണിയുമായി ബന്ധപ്പെട്ടത്.ഉപരാഷ്ട്രപതി സ്ഥാനം മാണിയ്ക്ക് നൽകാമെന്നാണു ബിജെപി അനൗദ്യോഗികമായി സൂചിപ്പിച്ചിരിക്കുന്നത്.

ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുമായി മാണിയുടെ പ്രതിനിധി ഇന്ന് ദില്ലിയിൽ അനൗദ്യോഗികമായി ചർച്ച നടത്തുന്നുണ്ട്.ആറു മാസത്തിനുള്ളിൽ ജോസ് കെ മാണിയ്ക്ക് കേന്ദ്ര മന്ത്രി സ്ഥാനം ഉൾപ്പെടെ നൽകണമെന്നു കെ,എം മാണി ആവശ്യപ്പെട്ടതായാണു സൂചന.കേരള കോണ്‍ഗ്രസ് എന്‍.ഡി.എ ഘടക കക്ഷിയായാല്‍ അത് കേരള രാഷ്ട്രീയത്തില്‍ചലനം സൃഷ്ടിക്കുമെന്നാണു അമിത് ഷാ കണക്കാക്കുന്നത്.മാണിയേ വിമർശിച്ച് ബിജെപി സംസ്ഥാന നേതാക്കൾ രംഗത്ത് വരരുതെന്ന നിർദ്ദേശവും അമിത് ഷാ നൽകിയിട്ടൂണ്ട്.