കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയുമായി ഹിസ്ബുള്‍ തലവൻ;ഭീകരർക്ക് കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ യാതൊരു അവകാശവും ഇല്ലെന്ന് കേന്ദ്രം

single-img
8 August 2016

350451583-Salahudeen_6കശ്മീര്‍ വിഷയത്തില്‍, ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍ രംഗത്ത്. കശ്മീരില്‍ ഇന്ത്യ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകും പാകിസ്ഥാന്റെ പിന്തുണ ലഭിച്ചാല്‍ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്നും സയ്യിദ് സലാഹുദ്ദീന്‍ പറഞ്ഞു. . കൂടുതൽ വിട്ടുവീഴ്ചകൾക്കു കശ്മീരികൾ ഇനി തയാറാകില്ല. അതിനാൽ‌ ഒരു നാലാം യുദ്ധം ഉണ്ടായേക്കാമെന്ന് ഉറപ്പാണെന്നും സലാഹുദ്ദീൻ പറഞ്ഞു.

അതേസമയം സലാഹുദ്ദീന് കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ യാതൊരു അവകാശവും ഇല്ലെന്ന്, കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ, ‘കശ്മീരികളുടെ കൊലയാളി’ എന്ന് സലാഹുദ്ദീന്‍ ഒാഗസ്റ്റില്‍ ആരോപിക്കുകയും, കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പാക് സംഘത്തെ തിരിച്ച് വിളിക്കാന്‍ സലാഹുദ്ദീന്‍ പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജ്‌നാഥ് സിങ്ങിന്റെ പാക് സന്ദര്‍ശത്തെ എതിര്‍ത്ത്, ജമാഅത്ത്-ഉദ്ദവാ തലവന്‍ ഹഫീസ് സയീദിനോട് രാജ്യവ്യാപകമായ പ്രതിഷേധം നടത്താന്‍ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടിരുന്നു.