ഹെൽമറ്റ് വേട്ടയ്ക്കിടെ വയർലെസ് സെറ്റു കൊണ്ടു തലയ്ക്കടിയേറ്റ യുവാവിനു കേൾവിത്തകരാർ;പൊലീസുകാരന്റെ പെരുമാറ്റം അപക്വമെന്ന് മുഖ്യമന്ത്രി

single-img
6 August 2016
13886418_1215059728525162_3843220403760692022_n

ഹെൽമറ്റ് വേട്ടയ്ക്കിടെ വയർലെസ് സെറ്റു കൊണ്ടു തലയ്ക്കടിയേറ്റ സന്തോഷ്

കൈക്കുഞ്ഞുമായി ബൈക്കില്‍ യാത്ര ചെയ്ത യുവാവിന് ഹെല്‍മെറ്റില്ലെ ന്ന കാരണത്താല്‍ തലയ് ക്കു വയര്‍ലസ് സെറ്റുകൊണ്ട് പൊലീസിന്‍റെ അടി.ചെവിക്കുള്ളില്‍ സാരമായ പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം അഞ്ചുകല്ലൂംമൂട് തിരുമുല്ലവാരം ഹെര്‍ക്കുലീസി ല്‍ സന്തോഷിനാണു പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റത്.

വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് സമീപം ആശ്രാമം ലിങ്ക് റോഡിലാണ് സംഭവം. പൊലീസിന്‍െറ വാഹന പരിശോധനക്കിടെയാണ് യുവാവിന് അടിയേറ്റത്. കടപ്പാക്കടയിലെ ആശുപത്രിയിലുള്ള മാതാവിനും ഭാര്യക്കും പണം നല്‍കാന്‍ പോകവേ ലിങ്ക് റോഡില്‍ രണ്ട് പൊലീസുകാര്‍ കൈകാണിച്ചു. ബൈക്ക് ഒതുക്കിവെച്ചപ്പോള്‍ ഓടിയത്തെിയ ഉദ്യോഗസ്ഥന്‍ ‘കൈ കാണിച്ചാലും നിര്‍ത്തില്ളേടാ’ എന്ന് ആക്രോശിച്ച് വയര്‍ലെസ് സെറ്റ് കൊണ്ട് അടിക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു.

നെറ്റിയുടെ ഇടതുവശം മുറിഞ്ഞ് രക്തം വന്നതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയത്തെി. പ്രശ്നം രൂക്ഷമായതോടെ വാഹനപരിശോധന നടത്തിയ പൊലീസുകാര്‍ സ്ഥലംവിട്ടു. പ്രതിഷേധിച്ച് ഒരു മണിക്കൂറോളം ജനക്കൂട്ടം റോഡ് ഉപരോധിച്ചതു ഗതാഗതം സ്തംഭിപ്പിച്ചു.
സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച സന്തോഷിനു നെറ്റിയിൽ പൊട്ടലും കേൾവിക്കു തകരാറും സംഭവിച്ചതായി പൊലീസ് പറഞ്ഞു.എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞുപോകില്ളെന്ന് കൂടിനിന്നവര്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ എ.ആര്‍ ക്യാമ്പില്‍നിന്ന് കൂടുതല്‍ പൊലീസത്തെി.

ആശുപത്രിയിലേക്ക് പോയ യുവാവിനെ മർദിച്ച എ.ആർ ക്യാമ്പിലെ മാഷ് ദാസിനെയാണ് അന്വേഷണ വിധേയമായി സിറ്റി പൊലീസ് കമീഷണർ സസ്പെൻഡ് ചെയ്തു.

അതേസമയം കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ വയര്‍ലെസ് കൊണ്ട് പൊലീസ് യാത്രക്കാരനെ മര്‍ദിച്ചതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പൊലീസ് സേനയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം നൽകി.യാത്രക്കാരനു തലയ്ക്കു പരുക്കേറ്റതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊലീസുകാരന്റെ പെരുമാറ്റം അപക്വമാണ്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.