ടാങ്കര്‍ ലോറി സമരം തുടരുന്നു; സംസ്ഥാനം ഇന്ധന പ്രതിസന്ധിയിലേക്ക്

single-img
6 August 2016

TANKER_LORRIES_1506673f

പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല ജില്ലകളിലായി ടാങ്കര്‍ ലോറി സമരം തുടരുന്നത് സംസ്ഥാനത്തെ ഇന്ധന നീക്കം നിലച്ചു.ഇരുമ്പനം ഐ.ഒ.സി. പ്ലാന്റിലെ ട്രക്ക് ഉടമകളും തൊഴിലാളികളും ലോഡ് എടുക്കുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസവും ബഹിഷ്‌കരിച്ചു. ഇതോടെ ഇന്ധന നീക്കം പൂര്‍ണമായി നിലച്ചു.ഇതെത്തുടർന്നു സംസ്ഥാനത്തെ മിക്ക ഐഒസി പമ്പുകളിലും ഇന്ധനം ലഭിക്കാത്ത സ്ഥിതിയാണ്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 10 ജില്ലകള്‍ ഇന്ധനക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. വിമാന ഇന്ധനനീക്കവും നിലച്ചു. കഴിഞ്ഞ 24 വര്‍ഷമായി തുടരുന്ന സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് കൊണ്ടുവന്ന പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകത ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം ശക്തമാക്കിയിരിക്കുന്നത്.

ട്രക്ക് ഉടമകളും തൊഴിലാളികളും ചേര്‍ന്ന് നടത്തുന്ന സമരം തുടര്‍ന്നാല്‍ സംസ്ഥാനത്തെ ഐ.ഒ.സി. പമ്പുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. നിലവില്‍ സ്വന്തമായി ടാങ്കറുകളുള്ള പെട്രോള്‍ പമ്പുകള്‍ മാത്രമാണ് ഇന്ധനം കൊണ്ടുപോകുന്നത്.