ബാഹുബലി-2 റിലീസ് തിയ്യതി പ്രഖ്യാപിച്ചു

single-img
6 August 2016

 

baahubali4ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി 2. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് അടുത്ത വർഷം ഏപ്രിൽ 28ന് അറിയാം.ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയിക്കുന്ന ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് നിർമാതാക്കൾ ‘ബാഹുബലി-2’ന്റെ റിലീസ് വിവരങ്ങൾ പുറത്തുവിട്ടത്.

ബാഹുബലിയെ കട്ടപ്പ കൊലപ്പെടുത്തുന്നതോടെ ആണ് ‘ബാഹുബലി’ ഒന്നാം ഭാഗം അവസാനിക്കുന്നത്. കട്ടപ്പ എന്തിന് കൊലപ്പെടുത്തി എന്നതാണ് ‘ബാഹുബലി-2’ സംവിധായകൻ എസ്.എസ് രാജമൗലി പറയുന്നത്.ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കണ്ണൂരിലുംബാഹുബലി-2’ന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.