വിവരാവകാശ പ്രവർത്തകൻ ജോയി കൈതാരത്തിനെതിരെ പോലീസ് കേസ് എടുത്തു

single-img
6 August 2016

screen-16.48.08[09.08.2016]

വിവരാവകാശ പ്രവർത്തകൻ ജോയി കൈതാരത്തിനെതിരെ പോലീസ് കേസ് എടുത്തു .ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോയുടെ പരാതിയിൽ ആണ് കേസ് എടുത്തത് .ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്ന്റെ ചെയർമാൻ ബോബി ചെമ്മണ്ണൂരിനെ അപകീർത്തി പെടുത്താൻ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിച്ചുവെന്നും ആണ് പരാതി .ബോബി ചെമ്മണ്ണൂരിനെ വാഹനം ഇടിച്ചു അപായപ്പെടുത്താൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നു .പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ജോയി കൈതാരത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നും ത്യശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മുരളി ഇ-വാർത്തയുടെ റിപ്പോർട്ടറോട് പറഞ്ഞു .പല ഉന്നത വ്യക്തികൾക്ക് എതിരെയും നിയമ പോരാട്ടം നടത്തുന്ന വിവരാവകാശ പ്രവർത്തകൻ ആണ് ജോയി കൈതാരം .മലബാർ സിമന്റ്സ് അഴിമതി ഉൽപെടെ നിരവധി അഴിമതി കേസുകളിൽ ജോയി കൈതാരം ഇടപെട്ടിട്ടുണ്ട് പലതവണ തന്റെ ജീവൻ അപായപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ട് എന്നും ജോയി കൈതാരം പറയുന്നു .