കെ.എം മാണി മാണി എന്‍ഡിഎയിലേക്കെന്ന് സൂചന;ചരല്‍ക്കുന്നില്‍ നടന്ന യോഗങ്ങളിലെല്ലാം നിര്‍ണായക തീരുമാനം എടുത്തിട്ടുണ്ടെന്ന് ജോസ് കെ മാണി

single-img
6 August 2016

Jose-k-mani
കെ.എം മാണി മാണി എന്‍ഡിഎ മുന്നണിയിൽ എത്തുമെന്ന് സൂചന.കെ.എം മാണിയുടെ മകൻ ജോസ് കെ മാണിയേ കേന്ദ്രമന്ത്രിയാക്കിയാൽ സഖ്യത്തിനു തയ്യാറാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് മാണി ഉറപ്പ് നൽകിയതായാണു മാണിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.ഇതിനു മുന്നോടിയായി അമിത് ഷായുമായുള്ള ആദ്യവട്ട ചർച്ചകൾ പൂർത്തിയായിട്ടൂണ്ട്.

അതേസമയം ചരല്‍ക്കുന്ന് ക്യാംമ്പില്‍ നിര്‍ണായക തീരുമാനം ഉണ്ടാവുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ചരല്‍ക്കുന്നില്‍ ഇതിനുമുമ്പ് നടന്ന യോഗങ്ങളിലെല്ലാം നിര്‍ണായക തീരുമാനം എടുത്തിട്ടുണ്ടെന്നും ഇത്തവണയും ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.

കെ എം മാണിയെ അനുനയിപ്പിക്കാനുള്ള അന്തിമ ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ബാര്‍ കോഴയില്‍ തട്ടി ഉലഞ്ഞു തുടങ്ങിയ കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബന്ധത്തിന്റെ ഭാവി എന്തെന്ന് നിര്‍ണ്ണയിക്കുന്നതാകും കേരളാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പ്. ആദ്യപടിയായി നിയമസഭയില്‍ ഒറ്റബ്ലോക്കായി ഇരിക്കണമെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. സഭയില്‍ വിഷയാധിഷ്ഠിതമായ നിലപാട് സ്വീകരിക്കണമെന്നാണ് പൊതുവിലുളള തീരുമാനം. എന്നാൽ യു.ഡി.എഫിൽ നിന്നു പുറത്ത് വന്ന് എൻ.ഡി.എയിൽ ചേക്കാറാമെന്നുള്ള തീരുമാനമാണു ജോസ് കെ മാണിയ്ക്കും കെ.എം മാണിയ്ക്കും എന്നാണു ലഭ്യമായ വിവരം. ഞായറാഴ്ച ഉച്ചയോടെയാകും കെ.എം മാണി തീരുമാനം പ്രഖ്യാപിക്കുക.

അതേസമയം, എൻഡിഎയിലേക്കു പോകാൻ കേരള കോൺഗ്രസ് (എം) നേതാവ് കെ.എം.മാണി ചർച്ച നടത്തിയെന്നും ആന്റണി രാജു വെളിപ്പെടുത്തി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ജോസ് കെ.മാണിയും തമ്മിലായിരുന്നു ചർച്ച. ഗുജറാത്തിലെ ഒരു ബിഷപ്പ് ചർച്ചയിൽ ഇടനിലക്കാരനായി സംസാരിച്ചു. മകൻ ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിയാക്കി സഖ്യത്തിനായിരുന്നു മാണിയുടെ നീക്കം. ഈ വർഷമാദ്യം ഡൽഹിയിലാണു ചർച്ച നടന്നതെന്ന് ആന്റണി രാജു വെളിപ്പെടുത്തി.