അസമില്‍ ഭീകരാക്രമണം : 14 പേര്‍ കൊല്ലപ്പെട്ടു

single-img
5 August 2016

516381-kokrajhar-attack

അസമിലെ കൊക്രജാറില്‍ ഭീകരാക്രമണം. ഭീകരരന്‍ നടത്തിയ വെടിവെപ്പില്‍ സാധാരണക്കാരായ 14 പേര്‍ കൊല്ലപ്പെട്ടു.സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു ഭീകരവാദിയെ സുരക്ഷാ സേന വധിച്ചു.

കൊക്രാജറിലെ മാര്‍ക്കറ്റിലാണ്‌ ആക്രമണം ഉണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ മാര്‍ക്കറ്റിനുള്ളിലേക്ക് കടന്ന് വെടിവെപ്പ് നടത്തുകയായിരുന്നു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓട്ടോറിക്ഷയിലാണ് തീവ്രവാദികള്‍ മാര്‍ക്കറ്റില്‍ എത്തിയത്.

ഭീകരാക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായിരുന്ന അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേന്ദ്രഅഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.