കെപിസിസിക്ക് പുതിയ പ്രസിഡന്റ് വരുമെന്ന് എംഎം ഹസന്‍

single-img
5 August 2016

hassan

തിരുവനന്തപുരം : കെ.പി.സി.സിയ്ക്ക് പുതിയ പ്രസിഡന്റ് വരുമെന്ന് എം.എം ഹസ്സന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ മാറ്റേണ്ടതില്ലെന്ന് തീരുമാനം വന്നതിന് തൊട്ടു പിന്നാലെയാണ് കെ.പി.സി.സിയ്ക്ക് പുതിയ പ്രസിഡന്റ് വരുമെന്ന് പറഞ്ഞ് ഹസന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗ്രൂപ്പുകളെ അപലപിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും ഗ്രൂപ്പിനെ വിമര്‍ശിക്കുന്നവര്‍ തെരഞ്ഞെടുപ്പിനെ ഭയമുളളവരാണെന്നും ഹസന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് ആകുന്നത് ഗുണകരമാണ്. പക്ഷെ ആ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു.