മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

single-img
5 August 2016

mpg

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. മുത്തൂറ്റ് ജോര്‍ജ്ജ്, മുത്തൂറ്റ് പാപ്പച്ചന്‍, മുത്തൂറ്റ് മിനി, മുത്തൂറ്റ് മെര്‍ക്കന്റിയില്‍ തുടങ്ങി എല്ലാ മുത്തൂറ്റ് സ്ഥാപനങ്ങളും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യവ്യാപകമായിട്ടാണ് പരിശോധന നടക്കുന്നത്.കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കൈവശം വെച്ചിട്ടുണ്ടോ എന്ന പരിശോധനയാണ് നടക്കുന്നത്.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലായുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇവിടങ്ങളിലെല്ലാം ഒരേ സമയത്താണ് റെയ്ഡ് പുരോഗമിക്കുന്നത്.