ഒമാനി സ്വദേശി സല്‍മക്ക് ഇനി തലയുയര്‍ത്തി നടക്കാം

single-img
4 August 2016

e41d9b2b-ec77-4d64-bf17-278ab6337309കഴുത്തിലെ കശേരുക്കള്‍ക്ക് തകരാര്‍ സംഭവിച്ച സല്‍മ എന്ന അമ്പത്തിഅഞ്ചുകാരിയായ ഒമാന്‍ സ്വദേശിക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വിജയകരമായി കശേരുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.
കഴുത്തിന് ചലനശേഷി വരെ നഷ്ടമാകാമായിരുന്ന ശസ്ത്രക്രിയ വേണ്ടെന്ന് വച്ചാണ് നൂതനമായ ഈ തരത്തിലുള്ള ശസ്ത്രക്രിയ കിംസിലെ നട്ടെല്ല് ചികിത്സാ വിഭാഗം മേധാവി ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ജേക്കബ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ നട്ടെല്ല് ശസ്ത്രക്രിയ നടത്തിയ സല്‍മക്ക് പിന്നീട് കഴുത്തിനും, കൈകളിലും വേദന അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ ചികിത്സയ്ക്കായി സല്‍മയെ തിരുവനന്തപുരം കിംസിലേക്ക് നിര്‍ദ്ദേശ്ശിക്കുകയായിരുന്നു. ഡോ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പരിശോധനകളിലും, എം. ആര്‍. ഐ സ്‌കാനിലും കഴുത്തിലെ കശേരുക്കള്‍ക്ക് തകരാര്‍ കാണുകയും, ഞരമ്പുകള്‍ക്കുമേല്‍ ഉള്ള സമ്മര്‍ദ്ദം കാരണമാണ് കൈകള്‍ക്ക് വേദനയുണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞു. കശേരുക്കള്‍ക്ക് ശസ്ത്രക്രിയ നിര്‍ദ്ദേശ്ശിക്കപ്പെട്ട സല്‍മയെ ശസ്ത്രക്രിയക്കുശേഷമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി നൂതന ചികിത്സ മാര്‍ഗ്ഗമായ കശേരു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. കല്‍മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പ്മാറ്റിവയ്ക്കല്‍ എന്നീ ശസ്ത്രക്രിയകള്‍ പോലെ തന്നെ പൂര്‍ണ്ണ സുഖം നല്‍കുന്ന ചികിത്സാരീതിയാണ്.
വളരെ ചെറിയ ഒരു മുറിവിലൂടെ സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയ പൂര്‍ത്തിയാക്കിക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്ന് ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
മൂന്ന് മണിക്കൂര്‍ നീണ്ട് നിന്ന ഈ ശസ്ത്രക്രിയക്കുശേഷം ഞരമ്പുകളിലെ മര്‍ദ്ദം മാറിയതിലൂടെ കൈകളിലെ വേദനയില്‍ നിന്നും സല്‍മക്ക് മോചനം കിട്ടി. മറ്റ് ശസ്ത്രക്രിയകളില്‍ നിന്നും വിഭിന്നമായി കഴുത്തിന് പൂര്‍ണ്ണചലനം കൈവന്ന സല്‍മ ഒമാനിലേക്ക് തിരികെ പോകുമാന്‍ തയ്യാറെടുക്കുകയാണ്.
നട്ടെല്ല് ചികിത്സയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ ഉള്‍പ്പെടെ പൂര്‍ണ്ണ സജ്ജമായ ചികിത്സാ വിഭാഗമാണ് കിംസില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കിംസ് ചെയര്‍മാന്‍ ഡോ. സഹദുള്ള പറഞ്ഞു