കെ.പി.സി.സി പുനസംഘടന: കേരള നേതാക്കള്‍ ഡല്‍ഹിയില്‍

single-img
4 August 2016

1455110017-1825

കെ.പി.സി.സി പുനസംഘടന സംബന്ധിച്ച് കേരളത്തിലെ നേതാക്കളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും.കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമാണ് രാഹുല്‍ കൂടിക്കാഴ്ച്ച നടത്തുക. വൈകുന്നേരമാണ് കൂടിക്കാഴ്ച്ച നടക്കുക.

വി.എം സുധീരനെ മാറ്റാതെയുള്ള പുനസംഘടനയാവും ഹൈക്കമാന്റ് മുന്നോട്ട് വെക്കുക.യുഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുന്ന കെ.എം മാണിയെ അനുനയിപ്പിക്കുന്നതിനെകുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യും.

അതേസമയം കെഎം മാണി യുഡിഎഫ് വിടുമെന്ന വാര്‍ത്തകളെ തളളി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കെഎം മാണി യുഡിഎഫിലെ മുതിര്‍ന്ന നേതാവാണ്.മാണി യുഡിഎഫ് വിടുമെന്ന് താന്‍ ഒരിക്കിലും കരുതുന്നില്ലെന്നും യുഡിഎഫിനെ ശകതിപ്പെടുത്താനാണ് എക്കാലത്തും മാണി ശ്രമിച്ചിട്ടുളളതെന്നും വിഎം സുധീരന്‍ പറഞ്ഞു.