മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു.

single-img
4 August 2016

range-shot5

മാരുതി സുസുക്കി കാറുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ നിരത്തില്‍ വന്‍ മുന്നേറ്റം തുടരുന്ന സബ് കോംപാക്ട് എസ്.യു.വി വിറ്റാര ബ്രീസയ്ക്ക് 20000 രൂപയും ബെലേനോയ്ക്ക് 10000 രൂപയുമാണ് കമ്പനി ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മറ്റു ജനപ്രീയ മോഡലുകള്‍ക്കും 1500-5000 രൂപയ്ക്കിടയില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ട്‌.

പുതുക്കിയ വില തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. സെഗ്‌മെന്റ്‌ അടിസ്ഥാനത്തിലുള്ള ഡിമാന്‍ഡിന്റെയും മറ്റ് അവശ്യ ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് ചില മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്നതാണ് മാരുതി സുസുക്കി ഇന്ത്യ നല്‍കുന്ന വിശദീകരണം. എങ്കിലും ഓഹരി വിപണിയില്‍ 2.41 ശതമാനത്തിന്റെ വളര്‍ച്ച കഴിഞ്ഞ ദിവസവും കമ്പനി നേടിയിരുന്നു.