കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് നവാസ് ഷരീഫ്

single-img
4 August 2016

modi-navas

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇസ്‌ലാമാബാദില്‍ എത്തിയതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് നവാസ് ഷരീഫ് ഇസ്‌ലമാബാദിലെ ഒരു യോഗത്തില്‍ പറഞ്ഞു. കശ്മീരില്‍ സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റമാണു നടക്കുന്നത്. കശ്മീരിലെ മൂന്നാംതലമുറയില്‍പ്പെട്ടവരുടെ രക്തത്തിലൂടെ ഈ മുന്നേറ്റം തുടരുകയാണ്. ബുള്ളറ്റുകളാല്‍ കാഴ്ച നഷ്ടപ്പെട്ടെങ്കിലും സ്വാതന്ത്ര്യത്തിനായുള്ള ദാഹം അവരെ ലക്ഷ്യത്തിലെത്തിക്കുമെന്നും നവാസ് ഷരീഫ് പറഞ്ഞു.

പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ യോഗത്തില്‍ പങ്കെടുക്കവെയാണ് നവാസ് ഷരീഫ് വിവാദപ്രസ്താവന നടത്തിയത്. അതേസമയം, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ന് സാര്‍ക്ക് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.