സൗദിയിലെ തൊഴിലാളികളുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും.

single-img
3 August 2016

Tight-Lines_Dubai-Labor-Camp

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് അവ സൗജന്യമായി പുതുക്കി നല്‍കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഉറപ്പ് നല്‍കി. നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് വേഗത്തില്‍ ഫൈനല്‍ എക്സിറ്റ് നല്‍കും.

ജിദ്ദ, മദീന തുടങ്ങിയ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യസംഘം നാളെ നാട്ടിലേക്കു തിരിക്കും. മദീന വിമാനത്താവളത്തിൽനിന്നും പ്രാദേശികസമയം 5.30 ന് വിമാനം പുറപ്പെടും. ഹജ് തീർഥാടകരുമായി എത്തിയ വിമാനത്തിലാണു തൊഴിലാളികളുടെ മടക്കം.

അതേസമയം, വിദേശകാര്യസഹമന്ത്രി വികെ സിംഗ് അല്‍പ്പസമയത്തിനകം റിയാദില്‍ എത്തും. സൗദി തൊഴില്‍ മന്ത്രിയുമായി ഉച്ചക്ക് ശേഷം വികെ സിംഗ് ചര്‍ച്ച നടത്തിയേക്കും.