വിഎസിന് ക്യാബിനറ്റ് പദവി; ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു

single-img
3 August 2016

V-S-Achuthanandan-636-4872

വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷനാക്കുന്ന കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുത്തു. മൂന്നംഗ കമ്മീഷനിൽ സി.പി.നായർ, നീല ഗംഗാധരൻ എന്നിവരും അംഗങ്ങളാകും. വി.എസിന് അധ്യക്ഷ പദവി നൽകുന്നതിലെ നിയമക്കുരുക്ക് ഒഴിവാക്കുന്നതിനായി കഴിഞ്ഞ മാസം 19ന് നിയമസഭ ഇരട്ടപദവി ഭേദഗതി ബിൽ പാസാക്കിയിരുന്നു.

സർക്കാറിന്‍റെ ഭരണത്തിൽ ഏന്തൊക്കെ പരിഷ്ക്കാരങ്ങൾ വരുത്തണമെന്നത് സംബന്ധിച്ച് നയപരമായ തീരുമാനങ്ങൾ എടുക്കുക എന്നതായിരിക്കും കമ്മീഷന്‍റെ പ്രവർത്തന മേഖല.

ജില്ലാ കലക്ടര്‍മാരെ സ്ഥലംമാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.