തിരുവനന്തപുരം – ദുബായ് എമിറേറ്റ്സ് വിമാനത്തിനു ലാൻഡിങ്ങിനിടെ തീപിടിച്ചു.

single-img
3 August 2016

nepal-1 (1)ദുബായ് എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു. ഇകെ 521 വിമാനത്തിനാണ് തീ പിടിച്ചത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിന് തീ പിടിക്കുകയായിരുന്നു. തീ വ്യാപകമാകുന്നതിനു മുമ്പ് എമര്‍ജെന്‍സി എക്‌സിറ്റിലൂടെ യാത്രക്കാര്‍ സുരക്ഷിതമായി രക്ഷപ്പെട്ടു. ഇവര്‍ സുരക്ഷിതരാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. വിമാനം പൂര്‍ണമായും കത്തി നശിച്ചു.

ലാൻഡിങ്ങിനിടെ ടയർ പൊട്ടിയാണ് അപകടമെന്നാണു സൂചന. പ്രദേശിക സമയം 12.45നായിരുന്നു സംഭവം..

 

അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍-3 അടച്ചിട്ടു. എമിറേറ്റ്‌സ് അധികൃതര്‍ ഹെല്‍പ ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട് – നമ്പര്‍: 00971508002111