വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ബാലകൃഷ്ണ പിള്ള; പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതെന്ന് പിള്ള

single-img
2 August 2016

R-Balakrishna-Pillai

ന്യൂനപക്ഷങ്ങൾക്കെതിരേ താൻ പ്രസംഗിച്ചുവെന്ന തരത്തിൽ പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് കേരള കോൺഗ്രസ്–ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. വൈര്യനിര്യാതന ബുദ്ധിയോടെ ചിലർ പ്രസംഗം സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

മതേതരത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് താനെന്ന് പിള്ള അഭിപ്രായപ്പെട്ടു. വര്‍ഷത്തില്‍ അഞ്ചുതവണ താന്‍ പള്ളിയില്‍ പോകാറുണ്ട്. ബാങ്ക് വിളി നായകുര പോലെ ആണെന്ന് പറയാന്‍ തനിക്ക് വട്ടില്ല. പ്രസംഗം വിവാദമാക്കിയതില്‍ താന്‍ അങ്ങേയറ്റം ദുഖിതനാണെന്ന് പിള്ള പറഞ്ഞു. ശബ്ദ രേഖയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരെ അറിയാമെന്നും എന്നാല്‍ പുറത്തു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ചോദിച്ചാല്‍ വെളിപ്പെടുത്താമെന്നും പിള്ള പറഞ്ഞു.