അന്യ ഭാഷാ ചിത്രങ്ങളുടെ റിലീസിന്റെ പേരില്‍ മലയാള സിനിമയുടെ അവസരം നഷ്ടപ്പെടുത്തരുതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.

single-img
2 August 2016

maxresdefault (2)

അന്യഭാഷാ ചിത്രങ്ങളുടെ റിലീസിന്റെ പേരില്‍ തിയേറ്റര്‍ ഉടമകള്‍ മലയാള ഭാഷാ ചിത്രങ്ങളെ മാറ്റി നിര്‍ത്തുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. അന്യ ഭാഷാ ചിത്രങ്ങളുടെ റിലീസിന്റെ പേരില്‍ മലയാള സിനിമയുടെ അവസരം നഷ്ടപ്പെടുത്തരുത്. സെന്‍സര്‍ ബോര്‍ഡിന്റെ ചില തീരുമാനങ്ങള്‍ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതാണെന്നും കമല്‍ പറഞ്ഞു.

ഗ്രാമങ്ങളില്‍ സിനിമയെത്തിക്കാനുള്ള മുന്‍കാല പദ്ധതിയായ ടൂറിംഗ് സിനിമ പുനരാവിഷ്‌കരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന രീതിയില്‍ തന്റെ ആദ്യ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലെ തിരക്കുകള്‍ക്കിടയിലും കമലാസുരയ്യയുടെ ജീവിതം ആസ്പദമാക്കിയുള്ള പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് കമല്‍ അറിയിച്ചു. ആമി എന്നാണ് ചിത്രത്തിന്റെ പേര്. കമലാ സുരയ്യയായി എത്തുന്നത് വിദ്യാ ബാലനാണ്.