കെ.എം.മാണി യുഡിഫ് വിട്ട് ബിജെപിക്കൊപ്പം പോയാല്‍ ആത്മഹത്യാപരം: കുഞ്ഞാലിക്കുട്ടി

single-img
2 August 2016

K-M-Mani-kunjalikutty

കെ.എം.മാണി യുഡിഎഫ് വിടുമെന്ന് താൻ കരുതുന്നില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. കേരള കോൺഗ്രസ്–എം യുഡിഎഫ് വിട്ട് ബിജെപിയിൽ ചേർന്നാൽ ആത്മഹത്യാപരമാകും. കേരള കോൺഗ്രസിന്റെ ചരൽകുന്നിലെ ക്യാമ്പ് കഴിയുന്നതിന് കാത്തിരിക്കുകയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടഞ്ഞുനില്‍ക്കുന്ന കെ.എം.മാണി അനുരഞ്ജന നീക്കങ്ങളോടു മുഖം തിരിക്കുകയാണ്. ആറിനും ഏഴിനും ചരല്‍ക്കുന്നില്‍ ചേരുന്ന സംസ്ഥാന ക്യാംപില്‍ കടുത്ത തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. മാണിയെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നവരില്‍ ഒരാള്‍ പി.കെ.കുഞ്ഞാലിക്കുട്ടിയാണ്.