ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗം:പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം,പിള്ളയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

single-img
2 August 2016

R-Balakrishna-Pillai

മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളെ അധിക്ഷേപിച്ചു സംസാരിച്ച കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ അന്വേഷണം.സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു തുടങ്ങിയ സംഘടനകളുള്‍പ്പെടെയുള്ളവ റൂറല്‍ എസ്പിക്കു പരാതി നല്‍കിയിരുന്നു. പുനലൂര്‍ ഡിവൈഎസ്പി ഷാനവാസിനാണ് അന്വേഷണച്ചുമതല. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിനുലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

സംഭവം വിവാദമായതോടെ നടത്തിയത് പൊതുപ്രസംഗമല്ല എന്ന വിശദീകരണവുമായി ആര്‍.ബാലകൃഷ്ണപിള്ള രംഗത്തെത്തി. കോടതികള്‍ ആധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നതു ശരിയല്ലെന്നുമാത്രമാണ് പറഞ്ഞത്. കൂടാതെ, പത്തനാപുരത്ത് നടത്തിയത് പ്രസംഗമല്ല. എന്‍എസ്എസ് കരയോഗത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഇരുന്ന് സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആര്‍.ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസ്താവനയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. പിള്ളയുടെ പ്രസ്താവനയില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് എ.ഷാജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഷാജുവിന്റെ പോസ്റ്റ്.