ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗം: മാപ്പ് ചോദിച്ച് ഗണേഷ്കുമാർ

single-img
2 August 2016

18tkb
ന്യൂനപക്ഷങ്ങൾക്കെതിരേ ആർ.ബാലകൃഷ്ണപിള്ള മോശം പരാമർശം നടത്തിയെന്ന വാർത്തകൾ സത്യമാണെങ്കിൽ വാക്കുകൾ ഏതെങ്കിലും മതവിഭാഗങ്ങളെ മുറിവേൽപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് കെ.ബി.ഗണേഷ്കുമാർ എംഎൽഎ. തന്റെ പിതാവ് അത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ക്ഷമാപണം നടത്തുകയാണെന്നും ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.

ഒരു പൊതുയോഗത്തിലാണ് ഗണേഷ് സംഭവത്തിൽ മാപ്പ് ചോദിച്ചത്.