പാലക്കാട് മെഡിക്കല്‍ കോളെജ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന പരാതിയിയില്‍ ഉമ്മന്‍ചാണ്ടിക്കുംഎ പി അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

single-img
1 August 2016

Oommen_Chandy_1357538f
പാലക്കാട് മെഡിക്കല്‍ കോളെജ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന പരാതിയിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി എ പി അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. ഇവരുള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

താത്കാലിക നിയമനങ്ങളും സ്ഥിര നിയമനങ്ങളും അടക്കം നൂറിലധികം നിയമനങ്ങള്‍ നിയമവിരുദ്ധമായിരുന്നു എന്നാണ് പരാതി. വ്യക്തി താത്പര്യങ്ങളും ശുപാര്‍ശകളും മുന്‍നിര്‍ത്തി നിയമനം നല്‍കിയെന്നാണ് ആരോപണം. കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്താണ് ഈ നിയമനങ്ങളൊക്കെ നടന്നത്. ഇവയില്‍ ക്രമക്കേട് നടന്നതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നതാണെന്നും ഈ റിപ്പോര്‍ട്ട് മറച്ചുവെക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.