ജിദ്ദയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ്

single-img
1 August 2016

sushma-main

ശമ്പളമില്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഉടന്‍ എക്‌സിറ്റ് വിസ നല്‍കാന്‍ സൗദിയോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍. ഗള്‍ഫില്‍ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവമായി കാണുന്നു. ഗള്‍ഫിലെ ഇന്ത്യക്കാരുടെ ജോലിസുരക്ഷ ഉറപ്പുവരുത്തും. ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും സുഷമ പറഞ്ഞു.

രാജ്യത്തിനു പുറത്ത് ഒരു ഇന്ത്യന്‍ തൊഴിലാളിയും ദുരിതമനുഭവിക്കുരുതെന്ന് കേന്ദ്രം ഉറപ്പു വരുത്തും. നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ ഉടനെ തന്നെ തിരിച്ചുകൊണ്ടുവരാനുള്ള സഹായങ്ങള്‍ ചെയ്യുമെന്നും സുഷമ വ്യക്തമാക്കി.