കേരളത്തിലെ കഞ്ചാവ് മാഫിയയെ തകർക്കണം: ഋഷിരാജ് സിംഗ്

single-img
1 August 2016

Rishiraj-Singh

കേരളത്തില്‍ കഴിഞ്ഞ നാല്‍പതു ദിവസത്തിനിടെ പിടികൂടിയത് 1000 കിലോ കഞ്ചാവാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറയുന്നു. മുന്‍പ് കേരളത്തില്‍നിന്ന് ഒരു വര്‍ഷംകൊണ്ടു പിടികൂടിയിരുന്ന കഞ്ചാവിന്റെ അളവിനേക്കാൾ കൂടുതലാണിത്.വിദ്യാലയങ്ങള്‍ക്കു സമീപം ലഹരിമരുന്നു വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 2011-16 കാലയളവില്‍ എക്‌സൈസ് രജിസ്റ്റർ ചെയ്തത് 4,536 കേസുകളാണ്. പൊലീസ് 14,862 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തൃശൂരിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്.1987 എണ്ണം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കഞ്ചാവും മറ്റു മയക്കുമരുന്നുകളും നേരിട്ടും ആഹാര പദാര്‍ഥങ്ങളില്‍ ചേര്‍ത്തും ഉപയോഗിക്കുന്നതുമൂലം വിദ്യാര്‍ഥികളിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു പഠനവും കേരളത്തില്‍ നടന്നിട്ടില്ല….

ലഹരിവസ്തുക്കളുടെ ഉപയോഗം തടയാൻ സർക്കാർ ലഹരിവിരുദ്ധ പ്രചാരണങ്ങൾ ഏറെയിറക്കുന്നുണ്ടെങ്കിലും വർധിച്ചു വരുന്ന ലഹരിയുടെ ഉപഭോഗം ഈ പ്രചാരണങ്ങളുടെ അർത്ഥം ഇല്ലാതാക്കുകയാണ്.എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ ലഹരിയുടെ ഉപയോഗത്തിൽ കേരളം മൂന്നാം സ്ഥാനത്താണ്.

വർധിച്ചു വരുന്ന ഈ കണക്കു സൂചിപ്പിക്കുന്നത് ലഹരിവിരുദ്ധ പ്രചാരണങ്ങൾ കൊണ്ടു യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്നാണ്..അതിനാൽ മറ്റൊരു ബദൽ മാർഗം ചിന്തിച്ചേതീരു.ലഹരി ഉപയോഗത്തിനെതിരെയുള്ള പരസ്യങ്ങളും പ്രചാരണങ്ങളും വിപരീര ഫലമാണ് ഉണ്ടാക്കുന്നത്.മുള്ളിനെ മുള്ളുകൊണ്ടു എടുക്കുക എന്ന രീതിയിൽ യുവാക്കളെ കൂട്ടുപിടിച്ചു പുതിയൊരു മാർഗം അവലംബിക്കേണ്ടിയിരിക്കുന്നു…അല്ലെങ്കിൽ നമ്മുടെ യുവ തലമുറ ലഹരിയുടെ അടിമത്തത്തിൽ നിന്നും മോചിതരാകില്ല.
ആദ്യഉപയോഗത്തിൽ തന്നെ ഒരു വ്യക്തിയെ അടിമപ്പെടുത്താനുള്ള മാസ്മരിക ശക്തി കഞ്ചാവുപോലുള്ള ലഹരി വസ്തുക്കൾക്കുണ്ട്.സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കൊച്ചിപോലുള്ള നഗരങ്ങളിൽ കഞ്ചാവ് ഇപ്പോഴും സുലഭമാണ്.