ഗുണ്ടകളുടെ വക്കാലത്ത് സ്വീകരിച്ച് അഭിഭാഷകര്‍ ഗുണ്ടകളായി മാറി;അഭിഭാഷകര്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍

single-img
1 August 2016

31_KIEP_SUDHAKARAN_173245fകോടതിയില്‍ മാധ്യമങ്ങളെ തടയുന്ന അഭിഭാഷകരുടെ നടപടിക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഗുണ്ടകളുടെ വക്കാലത്ത് സ്വീകരിച്ച് അഭിഭാഷകര്‍ ഗുണ്ടകളായി മാറി. കോട്ടിട്ടവര്‍ വാദിച്ചാല്‍ മാത്രം മതി. കോടതി ആരുടെയും കുടുംബസ്വത്തല്ല. വിഷയത്തില്‍ ജുഡീഷ്യറി അടിയന്തരമായി ഇടപെടണമെന്നും ജി.സുധാകരന്‍ ആവശ്യപ്പെട്ടു.

അതേസമയം കോഴിക്കോട് കോടതി പരിസരത്ത് ശനിയാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്കുണ്ടായ പോലീസ് അതിക്രമത്തില്‍ ദുരൂഹത തുടരുന്നു. മാധ്യമങ്ങളെ കോടതി പരിസരത്തുനിന്ന് നീക്കാന്‍ ചിലർ മൂന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയാണു അരങ്ങേറിയതെന്ന ആശങ്ക ബലപ്പെടുകയാണു.ഐസ്ക്രീം അട്ടിമറിക്കേസിൽ വി എസിനെതിരെ വാദവുമായി കേസില്‍ കക്ഷിയല്ലാത്ത അഭിഭാഷകന്‍ ഇടപെട്ടു. കക്ഷിയല്ലാത്ത അഭിഭാഷകന്‍ ഇടപെട്ടപ്പോള്‍ ശക്തമായി പ്രതികരിക്കേണ്ടിവന്നെന്നും സംഭവത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിശബ്ദത പാലിച്ചുവെന്നും ഭാസ്‌ക്കരന്‍ നായര്‍ പറഞ്ഞു.ഐസ്ക്രീം അട്ടിമറിക്കേസിൽ ഒത്തുകളി പുറം ലോകം അറിയാതിരിയ്ക്കാൻ മുകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണു മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് കോടതിയിൽ നിന്ന് നീക്കിയതെന്ന വാദം ഇതോടെ ശക്തമാവുകയാണു