ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ രാജിവച്ചു

single-img
1 August 2016

BN-EG101_ianand_G_20140825050106

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പേട്ടൽ രാജി വെച്ചു. രാജിവെക്കുന്നതായി അറിയിച്ച് ആനന്ദി ബെൻ ബി.െജ.പി നേതാക്കൾക്ക് കത്തുനൽകി.പ്രധാനമന്ത്രിപദമേറ്റെടുക്കാൻ നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായത്. പട്ടേൽ പ്രക്ഷോഭം മുതൽ ദലിത് പ്രതിഷേധം വരെ രൂക്ഷമായ കാലമായിരുന്നു ആനന്ദിബൻ പട്ടേലിന്റേത്.

ഉത്തരവാദിത്തങ്ങൾ വിശ്വസിച്ച് ഏൽപിച്ച ബിജെപിയോട് നന്ദിയുണ്ടെന്ന് അവർ പറഞ്ഞു. 75 വയസാകുേമ്പാൾ സ്വയം വിരമിക്കുന്ന പാരമ്പര്യം മുതിർന്ന ബിജെപി നേതാക്കൾക്കുണ്ട് . പുതിയ തലമുറക്ക് ഇത് കൂടുതൽ അവസരം നൽകും. ഇൗ നവംബറിൽ എനിക്കും 75 വയസ് തികയുകയാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് രണ്ട് മാസം മുമ്പുതന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പുതുതായി ചുമതല ഏറ്റെടുക്കുന്ന വ്യക്തിക്ക് ജനുവരിയിൽ നടക്കുന്ന വൈബ്രൻറ് ഗുജറാത്ത് സമ്മിറ്റിനും അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനും കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് നേരത്തെ രാജിവെക്കുന്നതെന്നും ആനന്ദിബെൻ പറഞ്ഞു.