മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കേസെടുക്കാതെ മധ്യസ്ഥത വഹിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ലജ്ജാകരം:പിസി ജോർജ്ജ്

single-img
23 July 2016

27-1427443488-pc-george
കോട്ടയം: തിരുവനന്തപുരത്തും കൊച്ചിയിലും നടന്നത് എം.കെ ദാമോദരന്‍ സ്‌പോണ്‍സേര്‍ഡ് സംഘര്‍ഷമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ലജ്ജാകരമാണ്.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പല്ല, കേസെടുക്കുകയാണ്് വേണ്ടത്. ആരോപണ വിധേയനായ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാനെ കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം തലസ്‌ഥാനത്തും ഹൈക്കോടതി പരിസരത്തും അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം ദൗർഭാഗ്യകരമാണെന്നും സംഭവം അടഞ്ഞ അധ്യായമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത അനുരഞ്ജന യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി

സംഘർഷം ആവർത്തിക്കാതിരിക്കാൻ അഡ്വക്കേറ്റ് ജനറൽ അധ്യക്ഷനായ സമിതി രൂപീകരിക്കും. മാധ്യമപ്രതിനിധികളുടെയും അഭിഭാഷകരുടെയും മൂന്ന് വീതം അംഗങ്ങൾ സമിതിയിൽ അംഗങ്ങളായിരിക്കും. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങൾ ഇരുവിഭാഗങ്ങൾക്കും ഏതെങ്കിലും വിധത്തിൽ അഭിമാനിക്കാൻ കഴിയുന്നതല്ല. ഇത്തരം ഏറ്റുമുട്ടലുകൾ സമൂഹം അംഗീകരിക്കില്ല. ഇതെല്ലാം മനസിലാക്കി സൗഹൃദത്തിന്റെ അന്തരീക്ഷത്തിൽ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.