ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം ;കണ്ണൂരില്‍ 15 പേര്‍ക്കെതിരെ കേസ്

single-img
18 July 2016

anger-hand-icon-11165532

കണ്ണൂര്‍: ടൗണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് 15 പേര്‍ക്കെതിരെ കേസെടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ ഇന്നലെ രാത്രി തന്നെ വിട്ടയച്ചു. കശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ‘കണ്ണൂര്‍ സ്റ്റാന്‍ഡ്‌സ് വിത്ത് കശ്മീര്‍’ കൂട്ടായ്മ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന് മുന്‍പ് സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്നാണ് പരാതി.

ടൗണ്‍ സ്‌ക്വയറിലായിരുന്നു സംഭവം. പരിപാടി നടക്കുന്നതിനിടെ സമീപത്ത് വിശ്രമിച്ചിരുന്ന സൈനികരാണ് മുദ്രാവാക്യത്തിനെതിരെ ആദ്യം പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാരും സംഭവത്തില്‍ ഇടപെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പരിപാടി നിര്‍ത്തിവയ്പിക്കുകയും അംഗങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

എന്നാല്‍, കശ്മീരിനെ കുറിച്ച് കവിത ചൊല്ലിയ തങ്ങളെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അംഗങ്ങള്‍ വിശദീകരിച്ചു.