സിഗരറ്റ് പായ്ക്കറ്റുകളിൽ 85 ശതമാനം പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് കർശനമാക്കാൻ ഡിജിപിയുടെ മുന്നറിയിപ്പ്

single-img
18 July 2016

article-mwobgcfaij-1460517901പുകയില ഉത്പന്നങ്ങളുടെ കവറുകളിൽ 85 ശതമാനം വരുന്ന തരത്തിൽ പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള ചിത്ര മുന്നറിയിപ്പുകൾ നൽകാത്ത പുകയില കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി വരുന്നു.ഉത്തര, ദക്ഷിണമേഖലാ എഡിജിപിമാർക്കും, റേഞ്ച് ഐജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും ഇത് സംബദ്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.

പുകയില ഉത്പന്ന പായ്ക്കറ്റുകളുടെ പുറത്ത് 85 ശതമാനം സചിത്ര മുന്നറിയിപ്പ് നൽകുന്നതിനുള്ള നിയമം ഈ വർഷം ഏപ്രിൽ ഒന്നുമുതൽ നിലവിൽവന്നിരുന്നു. ഇതനുസരിച്ച് ഇന്ത്യയിൽ ഉത്പാദനമോ വിതരണമോ വിൽപനയോ നടത്തുന്ന എല്ലാത്തരം പുകയില ഉത്പന്നങ്ങളുടെയും കവറിൽ പ്രധാന ഡിസ്പ്ലെ ഏരിയയുടെ 85 ശതമാനം വരുന്ന തരത്തിൽ പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള ചിത്ര മുന്നറിയിപ്പുകൾ നൽകണം. 2016 ജൂൺ ഒന്നിനകം സംസ്‌ഥാനത്ത് ഇതു നടപ്പിൽ വരുത്തേണ്ടതായിരുന്നു

എന്നാല്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് ഇല്ലാത്ത ല്ലാത്ത നിരവധി ഉത്പന്നങ്ങൾ ഇപ്പോഴും മാർക്കറ്റിൽ ലഭ്യമാണെന്ന് കണ്്ടതിനെ തുടർന്നാണ് കർശന നടപടിക്ക് സംസ്‌ഥാന പോലീസ് മേധാവി നിർദേശം നൽകിയത്.