മൈക്രോഫിനാന്‍സ് കേസില്‍ വെളളാപ്പളളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

single-img
14 July 2016

vellappally22_2

മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ. വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ചു പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. ഡോ. എം.എം. സോമൻ, കെ.കെ. മഹേശൻ, നജീബ്, ദിലീപ് എന്നിവരാണ് മറ്റു പ്രതികൾ. ഗൂഡാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകളിലാണ് കേസ്.

വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 20 ദിവസം കൂടി വേണമെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതയില്‍ അറിയിച്ചിരുന്നു. 27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും രേഖകള്‍ പരിശോധിച്ചെന്ന് വിജിലന്‍സ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിക്കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ താന്‍ തന്നെ നല്‍കിയിട്ടുണ്ടെന്ന് വി.എസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.