കേരളത്തിലെ അക്രമസംഭവങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി

single-img
12 July 2016

45326885കണ്ണൂരിൽ സംഘർഷം തുടർന്നാൽ ബിജെപി നിശബ്ദരായി നോക്കിയിരിക്കില്ലെന്ന് പാർട്ടി ദേശീയ സെക്രട്ടറി എച്ച്. രാജ. പ്രവർത്തകരെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ അക്രമസംഭവങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം ആരോപിച്ചു.ബിജെപിയുടേത് പ്രതിരോധം മാത്രമാണ്. ആവശ്യമെങ്കിൽ കേന്ദ്രം ഇടപെടാൻ നിർബന്ധിതരാകുമെന്നും ബിജെപി ദേശീയ സെക്രട്ടറി പറഞ്ഞു.അക്രമസംഭവങ്ങൾ തുടർന്നാൽ തങ്ങൾ മൗനമായിരിക്കില്ലെന്നും രാജ പറഞ്ഞു.

 

ഐഎസ് വിഷയത്തിൽ പിണറായി വിജയൻ മുതലെടുപ്പ് നടത്തുന്നുവെന്നും രാജ ആരോപിച്ചു.