ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന് വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ സല്യൂട്ട്

single-img
12 July 2016

FotorCreated2-580x360ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന് വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ സല്യൂട്ട് . ബുര്‍ഹാന്‍ വാനിയുടെ നേതൃത്വത്തിലുള്ള ഭീകരരുടെ ആക്രമണത്തിലാണു അല്‍ക്കയുടെ പിതാവ് എം.എന്‍ റായ് വീരമൃത്യു വരിച്ചത്.എന്നാല്‍ 2015 ജനുവരി 27 വാനിയുടെ നേതൃത്വത്തില്‍ ജവാന്മാര്‍ ആക്രമിക്കപ്പെട്ടപ്പോഴാണ് 42 കാരനായ എം.എന്‍ റായ് വീരമൃത്യു വരിച്ചത്. അന്ന് പിതാവിന്റെ മൃതദേഹത്തിന് മുന്നില്‍ കരഞ്ഞ് കൊണ്ട് സല്യൂട്ട് ചെയ്യുന്ന മകളുടെ ചിത്രം ആരുടെ കണ്ണും നനയ്ക്കുന്നതായിരുന്നു. അച്ഛന് മകള്‍ നല്‍കിയ ആ സല്യൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

[easy-tweet tweet=”അന്ന് കരഞ്ഞുകൊണ്ട് സല്യൂട്ട് ചെയ്തു,ഇന്ന് പുഞ്ചിരിച്ച് കൊണ്ടും” user=”evartha” hashtags=”Alka,IndianArmy,BurhanWani” url=”http://www.evartha.in/2016/07/12/4534-84.html”]

അതിനു പിന്നാലെയാണു സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന് സല്യൂട്ട് ചെയ്യുന്ന അല്‍ക്കയുടെ ചിത്രം പുറത്ത് വന്നത്.സ്വന്തം അച്ഛന്റെ സൈനിക വേഷം ധരിച്ച്, ചിരിച്ച് കൊണ്ടായിരുന്നു സല്യൂട്ട്.സോഷ്യൽ മീഡിയകളിൽ ഈ ചിത്രം അതിവേഗം പ്രചരിക്കുകയാണു

 

ബുര്‍ഹാന്‍ വാനിയെ സൈനിക നടപടിയിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെടുകയും 800 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.