ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം: സിപിഐഎം

single-img
12 July 2016

sabarimala

 

[easy-tweet tweet=”ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം: സിപിഐഎം” user=”evartha” hashtags=”#cpm #malayalam #evartha”]

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നു സിപിഐഎം. എല്ലാ ക്ഷേത്രങ്ങളുടെ കാര്യത്തിലും ഇതാണ് പാര്‍ട്ടി നിലപാട്. മുന്‍സര്‍ക്കാരിന്റെ നിലപാടിനോട് യോജിപ്പില്ല. സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തിൽ യുഡിഎഫ് സർക്കാരെടുത്ത നിലപാടിൽ തൽക്കാലം മാറ്റമില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു കടകവിരുദ്ധമാണ് കോടിയേരിയുടെ നിലപാട്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കെ.കെ.വേണുഗോപാലും വി.ഗിരിയുമാണ് ഇന്നലെയും ഹാജരായത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍, സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടോയെന്നു കോടതി ചോദിച്ചു. മുന്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്നീടു വന്ന സര്‍ക്കാര്‍ മാറ്റിയതിനാലാണ് ഈ ചോദ്യമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, രണ്ടാമത്തെ സത്യവാങ്മൂലമാണു നിലവിലുള്ളതെന്നു വി.ഗിരി പറഞ്ഞു.