ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രം,സര്‍ക്കാര്‍ അഭിഭാഷകനല്ല: കൊടിയേരി

single-img
12 July 2016

mk-damodaran

എം.കെ ദാമോദരനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം.കെ ദാമോദരന്‍ സര്‍ക്കാര്‍ അഭിഭാഷകനല്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രമാണ്. ലോട്ടറി കേസില്‍ ഹാജരായതില്‍ തെറ്റില്ല. സ്വന്തം നിലയ്ക്ക് കേസില്‍ ഹാജരാകാന്‍ ദാമോദരന് അവകാശമുണ്ടെന്നും കൊടിയേരി പറഞ്ഞു.സര്‍ക്കാരിനെതിരായ കേസില്‍ ഹാജരായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

അതിനിടെ കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരൻ ഹാജരാകും. ഐഎൻടിയുസി പ്രസിഡന്റായ മുൻ കോർപറേഷൻ അധ്യക്ഷൻ ആർ.ചന്ദ്രശേഖരനാണ് കേസിലെ മുഖ്യപ്രതി. ചന്ദ്രശേഖരന്റെ വക്കാലത്ത് ദാമോദരൻ ഏറ്റെടുത്തു.

കശുവണ്ടി കോര്‍പറേഷനിലേക്ക് 23 കോടി രൂപയ്ക്ക് തോട്ടണ്ടി വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2.85 കോടിയുടെ അഴിമതി നടന്നതായി വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ ചന്ദ്രശേഖരനുള്‍പ്പെടെ നാലു പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചന്ദ്രശേഖരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ആര്‍.ചന്ദ്രശേഖരനു വേണ്ടി ദാമോദരന്‍ ഹാജരായത് പാര്‍ട്ടി പരിശോധിക്കുമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു