ബിജെപി എംഎല്‍എയുടെ മര്‍ദ്ദനമേറ്റ് ജീവന്‍ പോയ ശക്തിമാന് സ്മാരകം

single-img
12 July 2016

sakthimanബിജെപി നേതാവിന്റെ ക്രൂരതയില്‍ രക്തസാക്ഷിയായ പോലീസ് കുതിര ശക്തിമാന് പ്രതിമ ഒരുങ്ങുന്നു. ഉത്തരാഖണ്ഡ് പോലസിന്റെ വെള്ളക്കുതിര ശക്തിമാന്റെ കാല് ബിജെപി എംഎല്‍എ ഗണേശ് ജോഷി തല്ലിയൊടിക്കുകയും കാല് മുറിച്ചുമാറ്റിയ കുതിര വെപ്പുകാലുമായി ഏറെ കഴിയാതെ തന്നെ ചത്തു പോവുകയും ചെയ്തിരുന്നു.

ശക്തിമാന് മര്‍ദ്ദനമേറ്റ റിസ്പാന ചൗക്കില്‍ തന്നെയാണ് പ്രതിമ ഒരുങ്ങുന്നത്. പ്രതിമയ്ക്ക് 400 കിലോയില്‍ അധികം തൂക്കമുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.
ശക്തിമാന്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട് എന്ന പ്രതീതിയാണ് പ്രതിമ നല്‍കുന്നതെന്ന് ഡെറാഡൂണ്‍ പൊലീസ് മേധാവി സദാനന്ദ ഡേറ്റ് പറഞ്ഞു.

മാര്‍ച്ചില്‍ മസൂറിയില്‍ പോലീസ് പരേഡിനിടെയായിരുന്നു ബിജെപി എംഎല്‍എ കുതിരയ്ക്ക് നേരെ തിരിഞ്ഞത്. എംഎല്‍എ കുതിരയുടെ കാല്‍ തല്ലിയൊടിക്കുന്ന ദൃശ്യം യൂട്യൂബില്‍ വൈറലാകുകയും എംഎല്‍എയ്‌ക്കെതിരേ മൃഗസ്‌നേഹികള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.