കാസര്‍ഗോട്ട് നിന്ന് കാണാതായവരില്‍ ഒരാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു

single-img
12 July 2016

is-in-keralaകേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ഒരാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. കാസര്‍ഗോട്ടെ ഡോ.ഇജാസിന്റെ ഭാര്യ റിഫൈലയാണ് പിതാവിനെ വിളിച്ചത്. തീവ്രവാദികളല്ലെന്നും ജോലിക്കായി വന്നതാണെന്നും വീട്ടുകാരെ അറിയിച്ചു. തങ്ങള്‍ സുരക്ഷിതരാണെന്നും റിഫൈല പിതാവിനെ അറിയിച്ചു. ഞായറാഴ്ചയാണ് റിഫൈല ഇന്റര്‍നെറ്റ് ഫോണ്‍ വഴി വീട്ടിലേക്ക് വിളിച്ചത്.