നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസ് വിവാഹിതയായി
11 July 2016
നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസ് വിവാഹിതയായി .നിലമ്പൂർ എടക്കര സ്വദേശി തയ്യിൽ വിൽസൺ ജോൺ തോമസാണ് വരൻ. നിലമ്പൂർ എടക്കര മുണ്ട ഇമ്മാനുവേൽ മാർത്തോമ പള്ളിയിലായിരുന്നു വിവാഹം. വ്യവസായിയും എറണാകുളത്ത് ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയുമാണ് വിൽസൺ.
സംവിധായകന് ലാല്‍ജോസ്, നടി ആന്‍ അഗസ്റ്റിന്, പാര്‍വ്വതി , സ്വാതി റെഡ്ഡി, പേളി മാണി, മിഥുന് മാനുവല്‍ തോമസ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.ഫ്രൈഡേ ഫിലിംഹൗസ് എന്ന നിര്‍മ്മാണക്കമ്പനിയുടെ സഹ ഉടമ കൂടിയായ സാന്ദ്രാതോമസ് നടന് വിജയ്ബാബുവുമായി ചേര്‍ന്ന് അടുത്തിടെ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ചിരുന്നു.